ഏറെ ചിന്തിച്ചുനോക്കിയിട്ടുണ്ട് “ഞാന്‍” എന്ന യഥാര്‍ത്ഥ്യത്തെ കുറിച്ച്. ഭൂമിയില്‍ ജനിക്കുന്നതിനു മുന്‍പ്“ഞാന്‍” ഉണ്ടായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍കൊള്ളാനാവുന്നില്ല..ഒരിക്കലും അംഗീകരിക്കാനാവുന്നില്ല. യഥാര്‍ത്ഥത്തില്‍ എന്റെ ശരീരം അല്ല ഞാന്‍. ശരീരം വെറുമൊരു ഷര്‍ട്ട് പോലെയാണ്. ഊരിയിട്ട ഷര്‍ട്ട് നോക്കി അത് “ഞാന്‍” ആണ് എന്ന് പറയാനാവില്ലല്ലോ. മറിച്ച് എന്റെ ഷര്‍ട്ട് എന്ന് പറയാം. ഇതു പോലെ ശരീരത്തില്‍ നിന്ന് “ഞാന്‍” എന്ന സത്ത (ആത്മാവ്) വിട്ടു പോയാല്‍ (മരിച്ചാല്‍) ആ ശരീരത്തെ നോക്കി മയ്യത്ത് എന്നാണു ആളുകള്‍ പറയുക. ദേഹി നഷ്ടപ്പെട്ട ഭൌതിക ശരീരം. ആ ശരീരം “ഞാന്‍” അല്ല എന്ന് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്ന വേള.
ഭൌതികശാസ്ത്രം പ്രകാരം എന്റെ മാതാപിതാക്കളില്‍ നിന്നുള്ള ഓരോ അര്‍ദ്ധകോശങ്ങള്‍ കൂടി ചേര്‍ന്ന് ഒരു പൂര്ണകോശമായി പിന്നീട് അതു ട്രില്ല്യനായി പെരുകിയ കോശ സമുച്ചയത്തിന്റെ രൂപമാണ് ശരീരവും അതിലെ അവയവങ്ങളും ഫോട്ടോയില്‍ കാണുന്ന എന്റെ ഈ മുഖവും.
“ഞാന്‍” എന്ന അഭൌതികമായ അസ്ഥിത്വത്തിനു (ആത്മാവിനു) സന്തോഷവും ദുഃഖവും മറ്റു വികാരങ്ങളും അനുഭവിക്കാന്‍ ശരീരം എന്ന ഭൌതിക മാധ്യമം കൂടിയേ തീരൂ. സത്യത്തില്‍ ശരീരത്തില്‍ ബാഹ്യമായി സംഭവിക്കുന്ന പ്രഹരങ്ങളുടെഫലമായ പ്രയാസം,വേദന അനുഭവപ്പെടുന്നത് ആത്മാവിനാണ്. ആത്മാവ് ഇല്ലെങ്കില്‍ എന്ത് വേദന..? എന്ത് പ്രയാസം ..? അത്കൊണ്ട് തന്നെ ഈ ആത്മാവിനെ ശുദ്ധിയാക്കുന്നത് ആരാന്നെന്നു പരീക്ഷിക്കാന്‍ വേണ്ടിയാണ് ഈ ജീവിതവും ശരീരവും മറ്റു ഭൌതികമായ എല്ലാം നിലകൊള്ളുന്നതെന്ന് മതം പഠിപ്പിക്കുന്നു.
ശരീരത്തില്‍ ആത്മാവ് ഇല്ലെങ്കില്‍ വേദന ഒന്നും തന്നെയില്ല.മനുഷ്യന് വെറുമൊരു പദാര്‍ത്ഥ വസ്തുമാത്രമല്ല എന്ന് ബോധ്യപ്പെടുത്തുന്ന ഈ കാര്യം യുക്തിവാദികളെ ഏറെ കുഴക്കുന്ന പ്രശ്നവും കൂടിയാണ്. ശരീരം എന്താണെന്ന് ഭൌതിക ശാസ്ത്രത്തിനു അറിയാമെങ്കിലും ആത്മാവ് ,മനസ്,ജീവന് എന്നിവയെ കുറിച്ച് ഇന്നും ഒന്നും അറിയില്ല. സ്ഥല കാല പദാര്‍ത്ഥ പരിധിയില്‍ നിന്ന് മാത്രമേ ശാസ്ത്രീയമായി എന്തെങ്കിലും കണ്ടെത്തനാവൂ. എന്നാല്‍ സ്ഥല-കാല-പദാര്‍ത്ഥ പരിധിയില്‍നിന്ന് മനുഷ്യന് പുറത്ത് കടക്കാനാവില്ലെന്ന് സയന്‍സിന്റെ അടിസ്ഥാന പാഠങ്ങളാണ്..ശരീരത്തിലെ അഭൌതിക വസ്തുകളാണ് അസ്തിത്വമായ ആത്മാവും,വിചാര വികാരങ്ങള്ക്കായുള്ള മനസും,ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കാവിശ്യമായ കോശങ്ങള്‍ക്കകത്ത് കുടികൊള്ളുന്ന ജീവനും. ..അത്കൊണ്ട്തന്നെ ആത്മാവും മനസും ശരീരവും ഉള്‍കൊള്ളുന്ന വിസ്മയകരമായ ജീവിയായി തന്നെയാണ് ഞാനും....
മാത്രമല്ല ഭൂമിയിലെ ലക്ഷക്കണക്കിന് ജീവി വര്‍ഗ്ഗത്തിലെ ഹോമോസാപ്പിയന്‍ എന്ന നരവര്ഗ്ഗത്തിലെ അംഗമാണെത്രെ ഈ “ഞാന്‍”
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ പ്രപഞ്ചത്തില്‍ ആയിരക്കണക്കിന് ക്ലസ്റ്ററുകൾ ...അതില്‍ മുപ്പതിനായിര ത്തില്‍പ്പരം ഗാലക്സികള്‍ ..ഗാലക്സികളില്‍ പതിനായിരം കോടിയിലേറെ നക്ഷത്രങ്ങള്‍ ..അതിലെ ഒരംഗമായ സൂര്യന് ..സൂര്യന് ചുറ്റും 9 തോളം ഗ്രഹങ്ങള്‍ ...അതിലെ ഒരംഗമായ ഭൂമി ..ഭൂമിയിലെ ദശ ലക്ഷക്കണക്കിനു ജീവി വര്‍ഗ്ഗങ്ങളില്‍ ഒരു വര്‍ഗ്ഗമായ നരവര്‍ഗ്ഗം -മനുഷ്യന്. ഭൂമിയുടെ 3 ല്‍ ഒരു ഭാഗം കര .. കരയില്‍ 200 ല്‍ അധികം രാജ്യങ്ങള്‍ ..അതില്‍പെട്ട ഒരു രാജ്യം ഇന്ത്യ ..ഇന്ത്യയില്‍ 28 സംസ്ഥാനങ്ങള്‍ .അതിലെ ഒരു സംസ്ഥാനം കേരളം ...കേരളത്തില്‍ 14 ജില്ലകള്‍ ..അതിലെ ഒരു ജില്ലയിലെ ഒരു പഞ്ചായത്ത് ..പഞ്ചായത്തിലെ ഒരു വാര്‍ഡ് ..വാര്‍ഡിലെ ഒരു വീട് ..വീട്ടിലെ അംഗങ്ങളിലെ ഒരാള്‍ ഞാന്‍.......
മനുഷ്യശരീരം ഉണ്ടായതിനെ തുടര്‍ന്നാണ് ആത്മാവ് ശരീരത്തിലേക്ക് സന്നിവേശിക്കപ്പെടുന്നത് എന്നു ഇസ്ലാം പറഞ്ഞുതരുന്നുണ്ട്. ജനിതക വ്യത്യാസമനുസരിച്ച് ശരീരം ആണോ പെണ്ണോ ആവാം. എന്നാല്‍ ആത്മാവിനു ആണോ പെണ്ണോ എന്ന ലിംഗഭേദം ഉണ്ടോ ..? അഥവാ പുരുഷഗണത്തില്‍ പെട്ട എന്റെ ആത്മാവിനെ സ്ത്രീ ജനിതക സ്വാഭാവമുള്ള മനുഷ്യശരീരത്തില്‍ സന്നിവേശിപ്പിക്കപ്പെടുകയാണെങ്കില് ഞാന്‍ സ്ത്രീ ആകുമായിരുന്നു...? മനുഷ്യശരീരത്തിലെ സ്ത്രീ-പുരുഷ ജനിതക നിയമവ്യവസ്ഥയിലുള്ള പ്രത്യേകത കൊണ്ട് ആത്മാവിനെ താല്‍ക്കാലികമായി സ്ത്രീഎന്നോ പുരുഷനെന്നോ ഗണിക്കപ്പെടുന്നു. ഈ ലിംഗ വ്യവസ്ഥയ്ക്ക് വിധേയമാണ് ആത്മാവ്.
ദുനിയാവില് സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ സൌന്ദര്യവതികളായ സ്ത്രീകളുണ്ട് എന്ന് ഖുര്‍ആന്‍ പല ഭാഗങ്ങളില്‍ പരമാര്‍ശിക്കുന്നുണ്ട്. ഇവിടെ സല്‍ക്കര്‍മ്മം ചെയ്ത വിശ്വാസിനികള്‍ക്ക് സൌന്ദര്യമുള്ള പുരുഷന്മാരെ കുറിച്ച് എവിടെയും പറയുന്നുമില്ല. സ്വര്‍ഗ്ഗത്തിലെ സ്ത്രീകളെ പ്രത്യേകമായി സ്വര്‍ഗ്ഗം നേടുന്ന മനുഷ്യര്‍ക്ക് ഇണകളായി പടച്ചതാണെന്നും ഖുര്‍ആന്‍ പറയുനുണ്ട്. അത് കൊണ്ട് തന്നെ സ്വര്‍ഗ്ഗത്തിനു അര്‍ഹതപെട്ട വിശ്വാസിനികളുടെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ പുരുഷഗുണഗണങ്ങളുള്ള ശരീരത്തിലേക്ക്
സന്നിവേശിക്കപ്പെട്ടാവരായിരിക്കുമോ
....?അല്ലാഹുവിനാണ് കൂടുതല്‍ അറിയുന്നത് .......
Surat Al-Isra : 85 وَيَسْأَلُونَكَ عَنِ الرُّوحِ ۖ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُمْ مِنَ الْعِلْمِ إِلَّا قَلِيلًا
“നിന്നോട് അവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്പ്പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്പമാല്ലതെ നിങ്ങള്‍ക്ക് നല്കപെട്ടിട്ടില്ല”.
അറിവില്‍ നിന്ന് അല്പമാല്ലതെ നിങ്ങള്‍ക്ക് നല്കപെട്ടിട്ടില്ല എന്ന ഈ വചനം പണ്ട് എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. കാരണം ഈ ദുനിയാവില് ഒരു മനുഷ്യായുസ്സിനു പ്രാപ്യമല്ലാത്ത വിപ്ലവ വിഞ്ജാനമാണ് ഉള്‍കൊള്ളുന്നത്. പക്ഷേ ഇന്നിപ്പോള്‍ മനസിലായി ഈ വിഞ്ജാങ്ങളെല്ലാം പദാര്‍ത്ഥത്തിന്റെയും സ്ഥലത്തിന്റെയും കലാത്തിന്റെയും ഉള്ളിലെ വിഷയങ്ങള്‍ മാത്രമാണ് എന്ന്. ദ്രവ്യത്തിനപ്പുറം ഈ ദുനിയാവില് നിന്ന് ഉള്ക്കൊള്ളാനാവത്തവിധം ഒരുലോകവും അവിടത്തെ അറിവിനെ അപേക്ഷിച്ച് തുച്ചമാണ് ഈ ലോകം എന്ന് ബോധ്യപ്പെടുത്തുന്നു അല്ലഹുവിന്റെ ഈ വചനങ്ങള്‍.....
Subscribe to:
Post Comments (Atom)
ഏറെ ചിന്തിച്ചുനോക്കിയിട്ടുണ്ട് “ഞാന്‍” എന്ന യഥാര്‍ത്ഥ്യത്തെ കുറിച്ച്. ഭൂമിയില്‍ ജനിക്കുന്നതിനു മുന്‍പ് “ഞാന്‍” ഉണ്ടായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍കൊള്ളാനാവുന്നില്ല.. ഒരിക്കലും അംഗീകരിക്കാനാവുന്നില്ല.
ReplyDelete